27 April 2024 Saturday

വാരിയംകുന്നിന്റെ രക്ത സാക്ഷി ദിനത്തിൽ അനുസ്മരണസംഗമം നടത്തി.

ckmnews


ചങ്ങരംകുളം :ധീര രക്തസാക്ഷി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളക്കാരുടെ കരങ്ങളാൽ രക്തസാക്ഷിയായി 100 വർഷം തികയുന്ന ജനുവരി 20ന് വാരിയം കുന്നത്ത് അനുസ്മരണം സംഘടിപ്പിച്ചു.എസ്ഡിപിഐ മലപ്പുറം ജില്ലയിൽ 100കേന്ദ്രങ്ങളിൽ 'ഞാൻ വാരിയംകുന്നൻ' എന്ന പ്രമേയത്തിൽ അനുസ്മരണസംഗമം  സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ഡിപിഐ ആലംകോട്-നന്നംമുക് പഞ്ചായത്ത് കമ്മിറ്റികൾ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ അനുസ്മരണം സംഗമം  സംഘടിപ്പിച്ചത്.ആലംകോട് പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽഖാദർ അനുസ്മരണസന്ദേശം നൽകി.നന്നമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് കാഞ്ഞിയൂർ, റഷീദ് പെരുമുക്ക്, അഷ്‌റഫ്‌ ആലംകോട്,റഷീദ് വളയംകുളം, അലി കക്കിടിപ്പുറംഎന്നിവർ സംസാരിച്ചു,ഇ വി മജീദ്, അഷ്‌റഫ്‌ പാവിട്ടപ്പുറം, അബ്ദുള്ള പെരുമുക്,റഫീഖ്ചിയ്യാനൂർ 

എന്നിവർ നേതൃത്വംനൽകി.