26 April 2024 Friday

കോക്കൂർ എഎംഎൽപി സ്കൂൾ ബാല കലോത്സവവും അംഗൻവാടി വർക്കർമാരെ ആദരിക്കലും നടത്തി.

ckmnews


ചങ്ങരംകുളം:മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജനുവരി 20ന് കോക്കൂർ എ എം എൽ പി എസ്സിൽ ബാല കലോത്സവവും അംഗൻവാടി വർക്കർമാരെ ആദരിക്കലും  നടത്തി.സ്കൂൾ മാനേജർ അഷ്റഫ് കോക്കൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ നാസർ എം എം, ഷെരീഫ്. കെ, സുന്ദരൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ അധ്യാപികമാരായ സത്യഭാമ.കെകെ (അംബേദ്കർ ബാലവാടി ), ഉഷ.കെയു (വടക്കുമുറി ബാലവാടി ), സിന്ധു. ടി(കോലിക്കര ബാലവാടി ). ഗിരിജ.എംകെ( പാലച്ചോട് ബാലവാടി )എന്നിവരെ ആദരിച്ചു.തുടർന്ന് അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രധാനാധ്യാപിക ബേബി ചാക്കോ സി, ഷീജ പി ഫൗസിയ.കെഎച്ച്, പ്രശാന്തി.വിവി, ജേക്കബ് ജോൺ.സി എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.