09 May 2024 Thursday

മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജില്ല; മുഖംമിനുക്കി എസ്ബിഐ

ckmnews

മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജില്ല; മുഖംമിനുക്കി എസ്ബിഐ


ന്യൂഡല്‍ഹി ∙ രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കി. ഇതു വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു.


സേവിങ്‌സ് അക്കൗണ്ടുകളുടെ വാര്‍ഷിക പലിശ 3 ശതമാനമാക്കിയതായും എസ്ബിഐ അറിയിച്ചു. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു വരെ 3.25 ശതമാനവും ഒരു ലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്. അക്കൗണ്ട് ഉടമകള്‍ക്ക് അയക്കുന്ന എസ്‌എംഎസിനുള്ള ചാര്‍ജും പിൻവലിച്ചതായി ബാങ്ക് വ്യക്തമാക്കി.