26 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

ckmnews



ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധു ആക്കിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.8 സീറ്റുമായി സമനിലയിൽ നിന്ന എൽഡിഎഫ് ടോസിലൂടെ നന്നംമുക്ക് പഞ്ചായത്തിൽ ഭരണത്തിലിരുന്നത്.രണ്ടാം വാർഡ്മെമ്പറുടെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധു ആക്കിയതോടെ മെമ്പർമാരുടെ എണ്ണം ഏഴായി ചുരുങ്ങിയ സാഹചര്യത്തിൽ പ്രസിഡണ്ട് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കഴിഞ്ഞ ദിവസം പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.