26 April 2024 Friday

നരണപ്പുഴയുടെ ഇട്ടിക്കണ്ടാശാൻ പെരുമ്പിലാവിൽപടി (പറപ്പുരക്കൽ) ഇട്ടിക്കണ്ടൻ ഓർമ്മയായി..

ckmnews

നരണപ്പുഴയുടെ ഇട്ടിക്കണ്ടാശാൻ

പെരുമ്പിലാവിൽപടി (പറപ്പുരക്കൽ) ഇട്ടിക്കണ്ടൻ ഓർമ്മയായി..



ഇട്ടിക്കണ്ടാശാനേ

എന്ന് സ്നേഹപൂർവ്വം വിളിച്ചിച്ചിരുന്ന,നരണപ്പുഴയുടെ ഇട്ടിക്കണ്ടാശാൻ

പെരുമ്പിലാവിൽപടി (പറപ്പുരക്കൽ) ഇട്ടിക്കണ്ടനും ഓർമ്മയായി

മൂക്കോലദേശത്തിന്റെ

പെരുമയായ കണ്ണേങ്കാവ് പൂരത്തിന്റെ വരവറിയിച്ചുകൊണ്ട്

വീടുവീടാന്തരം കയറിയിറങ്ങിയിരുന്ന,

ഒരു കാലഘട്ടത്തിന്റെ തന്നെ സ്മരണികയായിരുന്ന മൂക്കാംചാത്തൻ വരവ്;അതിൽ,

ഒരു ചെണ്ടയും കൊട്ടിവരുന്ന ഇട്ടിക്കണ്ടാശാനെ ഓർക്കാത്തവർ നരണിപ്പുഴ ദേശത്തുണ്ടാകില്ല.


കല്പണിയിൽ വിരുതും

കൈതോല,കരിമ്പനയോല, മുളം കീറുകൾ തുടങ്ങിയവയിൽ

പൂവട്ടി മുതൽ തൊപ്പിക്കുട, മുറം, വള്ളിക്കൊട്ട, കൊട്ടകൈൽ തുടങ്ങി അനേകം നിത്യോപയോഗ വസ്തുക്കൾ അതിവിദഗ്ദവും ചാതുര്യത്തോടെയും നിർമ്മിക്കുന്നതിൽ ആശാനായിരുന്നു,

അദ്ദേഹം.അദ്ദേഹത്തിന്റെ വിയോഗം

ഒരു തലമുറയുടെ മാത്രമല്ല,

ഒരു കാലഘട്ടത്തിന്റെ തന്നെ തീരാ നഷ്ടമാണ്.