26 April 2024 Friday

കർഷക സംഘം പാവിട്ടപ്പുറം യൂണിറ്റ് സമ്മേളനവും യുവ കർഷകരെ ആദരിക്കലും നടത്തി

ckmnews

കർഷക സംഘം പാവിട്ടപ്പുറം യൂണിറ്റ് സമ്മേളനവും യുവ കർഷകരെ ആദരിക്കലും നടത്തി


ചങ്ങരംകുളം:കർഷക സംഘം പാവിട്ടപ്പുറം യൂണിറ്റ് സമ്മേളനവും യുവ കർഷകരെ ആദരിക്കലും നടത്തി.കർഷക സംഘം എടപ്പാൾ ഏരിയ സെക്രട്ടറി സി രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.കെഎം റഷീദ് സ്വാഗതവും ഒഎസ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ് കെവി ഷഹീർ, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ, കർഷക സംഘം പഞ്ചായത്ത്‌ സെക്രട്ടറി രാംദാസ് പ്രസിഡന്റ് എംപി റഷീദ് കിഴിക്കര, ജോയിന്റ് സെക്രട്ടറി രവി,മുസ്തഫ, കെപി അബു, മാമുണ്ണി കാഞ്ഞങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.ഷജീർ കോട്ടപ്പുറത്ത് വളപ്പിൽ, മഞ്ജുള ചെനങ്ങാടത്ത് എന്നീ കർഷക കരെ ആദരിച്ചു.ഷമീർ അറക്കൽ നന്ദിയും പറഞ്ഞു