26 April 2024 Friday

നന്നംമുക്ക് പ്രസിഡൻ്റ് രാജിവെക്കണം:യു.ഡി.എഫ് മെമ്പർ ബോർഡ് യോഗം ബഹിഷ്ക്കരിച്ചു, പഞ്ചായത്തിലേക്ക് യു ഡി.എഫ് മാർച്ച് നടത്തി

ckmnews

നന്നംമുക്ക്

പ്രസിഡൻ്റ് രാജിവെക്കണം:യു.ഡി.എഫ് മെമ്പർ ബോർഡ് യോഗം ബഹിഷ്ക്കരിച്ചു,


പഞ്ചായത്തിലേക്ക് യു ഡി.എഫ് മാർച്ച് നടത്തി


ചങ്ങരംകുളം:-നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയിരുന്ന പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധു ആക്കുകയും വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിൽ ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം നടത്തുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  രാജി വെക്കണമെന്നാവശ്യപ്പെട്ട്   പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് സംഘടിപ്പിച്ചു.ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങി പോന്നു.എട്ട് അംഗങ്ങൾ മാത്രമായിരുന്ന എൽഡിഎഫ് നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം നടത്തി വന്നത്.രണ്ടാം വാർഡ് മെമ്പറെ അസാധുവാക്കിയതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങിയെന്നും ധാർമികത അവശേഷിക്കുന്നുവെങ്കിൽ ഒരു നിമിഷം പോലും പ്രസിഡണ്ട് പദവിയിൽ ഇരിക്കരുതെന്നും മെമ്പർമാർ പറഞ്ഞു.മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു..കെ മുരളീധരൻ, എ വി അഹമ്മദ്, ഇ.പി ഏനു,എവി അബ്ദുറു,അഷറഫ് പുറത്താട്ട്,റഷീദ് മുതുകാട്, പി.എം.കെ കാഞ്ഞിയൂർ ,കാട്ടിൽ അഷ്റഫ് ,റാഷിദ് നെച്ചിക്കൽ, വി.മുഹമ്മദ് നവാസ് ,കാരയിൽ അപ്പു, സബാഹ് മുതുകാട്,പ്രണവം പ്രസാദ്, സാദിഖ് നെച്ചിക്കൽ നേതൃത്വം നൽകി.