09 May 2024 Thursday

ചങ്ങരംകുളം എടപ്പാൾ മേഖലയിലെ ഉത്സവങ്ങൾക്ക് നിയന്ത്രണം:ആൾക്കൂട്ടങ്ങൾ കുറച്ച് വരവുകൾ ആവാം

ckmnews


ചങ്ങരംകുളം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പ്രദേശത്ത് നടക്കാനിരിക്കുന്ന ഉ ത്സവങ്ങൾ ആചാരാനുഷ്ഠാനങ്ങൾ മാത്രമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ തഹസിൽദാർ വിളിച്ചു ചേർത്ത യോഗം ആഹ്വാനം ചെയ്തു.ചടങ്ങുകൾ നടത്തുകയും വരവുകൾ ആളുകളെ കുറച്ച് ഗതാഗത തടസമുണ്ടാക്കാത്ത വിധം ക്ഷേത്രദർശനം നടത്തി പോകുകയും വേണം.വെടിക്കെട്ട് പോലുള്ള ജനക്കൂട്ടമുണ്ടാകുന്ന പരിപാടികൾക്ക് അനുവാദമുണ്ടായിരി ക്കുന്നതല്ല.പൊന്നാനി തഹസിൽദാർ എം.എസ്.സുരേഷ്കുമാർ അധ്യക്ഷനായി.ഇൻസ്പെക്ടർ ബഷീർ ചിറക്കൽ,ഡപ്യൂട്ടി തഹസിൽദാർ സുകേഷ്,

എസ്.ഐ.മാരായ വിജിത് വിജയൻ, ഹരിഹരസൂനു, വിജയൻ എന്നിവരും കുളങ്കര, മൂക്കുതല, ആര്യങ്കാവ്, തൃക്കോവിൽ, കോക്കൂർ,മണലിയാർകാവ് തുടങ്ങി പ്രദേശ ത്തെ വിവിധ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന താലപ്പൊലിക്ക് ഭ ക്തജനങ്ങളും വരവുകമ്മിറ്റികളും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പങ്കെടുക്കാവു എന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.