09 May 2024 Thursday

വിദേശത്തു പോകുന്ന മുസ്ലിംലീഗ് മേഖലകമ്മിറ്റി വർക്കിങ് പ്രസിഡന്റ് സിഎം.യൂസഫിന് യാത്രയാപ്പ് നൽകി

ckmnews

വിദേശത്തു പോകുന്ന മുസ്ലിംലീഗ് മേഖലകമ്മിറ്റി വർക്കിങ് പ്രസിഡന്റ് സിഎം.യൂസഫിന് യാത്രയാപ്പ് നൽകി


ചങ്ങരംകുളം:മേഖല മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഗൃഹസന്ദർശനാർത്ഥം വിദേശത്തു പോകുന്ന മുസ്ലിംലീഗ് മേഖലകമ്മിറ്റി വർക്കിങ് പ്രസിഡന്റ് സിഎം.യൂസഫിന് യാത്രയാപ്പ് നൽകി.ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിലെ അലങ്കോട്,നന്നമുക്ക് പഞ്ചായത്തുകളിലെയും കളും,ചെറവല്ലൂർ ആമയം വാർഡുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലിലെയും,യുഎഇ യിൽ പ്രവർത്തിക്കുന്ന മേഖലകമ്മിറ്റികൾ,കോഡിനേഷൻ കമ്മിറ്റി എന്നിവകളുടെ  പ്രവർത്തനങ്ങൾ സജ്ജമാക്കാൻ വേണ്ട പ്രവർത്തനം നടത്താൻ യോഗം സിഎം യൂസഫിനെ ചുമതലപെടുത്തി.ജനുവരി 27 മലപ്പുറത്ത് നടക്കുന്ന വക്കഫ് സംരക്ഷണ കലക്ടറേറ് മാർച്ച്‌ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗം അഷറഫ് കോക്കൂർ ഉത്ഘാടനം ചെയ്തു.പിഎംകെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു.പിപി.യൂസഫലി,സിഎം യൂസഫ്,ഷാനവാസ്‌ വട്ടത്തൂർ,ഹമീദ് ചെറവല്ലൂർ,ഇബ്രാഹിം മൂക്കുതല,ഇപി ഏനു,സുബൈർ ചെറവല്ലൂർ, കാട്ടിൽ അഷറഫ്,എം അബ്ബാസലി,ബാപ്പനു ഹാജി, മജീദ് കരുമാത്ത്,ഹനീഫ ഒവി തുടങ്ങിയവർ പങ്കെടുത്തു