09 May 2024 Thursday

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നിയ ബഷീറിനെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നിയ ബഷീറിനെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,എംഎസ്എഫ് നരണിപ്പുഴ ശാഖ കമ്മിറ്റികൾ  സ്നേഹോപഹാരം നൽകി അനുമോദിച്ചു.യുഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ

അഷ്റഫ് കോക്കൂർ സ്നേഹോപഹാരം നൽകി.മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ,ഷാനവാസ് വട്ടത്തൂർ,സി എം യൂസഫ്,നരണിപ്പുഴ മുഹമ്മദലി,കോൺഗ്രസ് നന്നംമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ് അലിമോൻ നരണിപ്പുഴ,എ. എസ് സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജമീലാ മനാഫ്,അബ്ദുറസാഖ് മാളിയേക്കൽ, കബീർ  പുളിഞ്ചോട്,ഇഖ്ബാൽ നരണിപ്പുഴ,നജീബ്,ഫഹീം,ഷഹബാസ് എന്നിവർ സന്നിഹിതരായിരുന്നു.