09 May 2024 Thursday

പി ചിത്രൻ നമ്പൂതിരിപ്പാട് നൂറ്റാണ്ടിന്റെ ചരിത്രപുസ്തകം:സ്പീക്കർ എംബി രാജേഷ്

ckmnews


ചങ്ങരംകുളം:ചരിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുകയും ആ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഒരു നൂറ്റാണ്ടിന്റെ ചരിത്ര പുസ്തകമാണ് പി ചിത്രൻ നമ്പൂതിരിപ്പാടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.നൂറ്റിമൂന്നിൻ്റെ നിറവിൽ നാടാകെ നിറഞ്ഞുനിൽക്കുന്ന ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാടിന് ജന്മനാടായ ചങ്ങരംകുളം മൂക്കുതലയിൽ മാനവം സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ സർഗാത്മക പിറന്നാൾ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .ചിത്രൻ നമ്പുതിരിപ്പാടിന്റെ പിറന്നാൾ ആഘോഷം ഒരു നാടിന്റെ പിറന്നാൾ ആഘോഷമാണ്.അദ്ധേഹത്തെ ആദരിക്കുന്നത് ചരിത്രത്തോടുള്ള ആദരവാണെന്നും സ്പീക്കർ പറഞ്ഞു.ബുധനാഴ്ച വൈകിയിട്ട് 4ന് മൂക്കുതലയിലെ പകരാവൂർ മനക്കൽ ജയന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി യിൽ സ്പീക്കർ നാടിന്റെ ഗുരുനാഥൻ ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു.ചടങ്ങിൽ എഴുത്തിന്റെ അര നൂറ്റാണ്ട് പിന്നിടുന്ന കവി ആലംകോട് ലീലാകൃഷ്ണന്  സ്പീക്കർ മാനവത്തിന്റെ പുരസ്കാരം സമ്മാനിച്ചു.ടി സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു.പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ 

നാടിൻ്റെ ഗുരുനാഥനിൽ നിന്നും അനുഗ്രഹം ഏറ്റുവാങ്ങി.തുടർന്ന് മാനവം ഗായക സംഘത്തിൻ്റെ 

ബിച്ചുതിരുമല അനുസ്മരണ സംഗീത പരിപാടിയും ചടങ്ങിൽ വെച്ച് നടന്നു