09 May 2024 Thursday

ഹരിത മുറ്റം പദ്ധതി:മൂന്നാം ഘട്ടത്തിനു തുടക്കമായി

ckmnews


ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ "മണ്ണിലിറങ്ങാം മനം നിറക്കാം"എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഹരിത മുറ്റം പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കീഴിൽ തൽപരരായ വിദ്യാർത്ഥികൾക്ക് വി എഫ് പി സി കെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.  മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കാൻ കഴിയുന്ന രൂപത്തിലാണു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.നേരത്തെ അടുക്കളത്തോട്ടവും വലിയ തോതിൽ പച്ചക്കറി കൃഷിയും നടത്തി വരുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും തെരെഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡും നൽകിയിരുന്നു.