26 April 2024 Friday

അമയക്ക് പഠിക്കാൻ TV യുമായ് INC പൂച്ചപ്പടി യൂത്ത് വിംഗ്*

ckmnews

*അമയക്ക് പഠിക്കാൻ TV യുമായ് INC പൂച്ചപ്പടി യൂത്ത് വിംഗ്*


ചങ്ങരംകുളം:കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ടിവിയോ സ്മാർട്ട്‌ ഫോണോ ഇല്ലാതെ വിഷമിച്ച നന്നംമുക്ക് പൂച്ചപ്പടിയിലെ അമയക്ക് സ്നേഹ സമ്മാനമായി LED TV സമ്മാനിച്ച്  പൂച്ചപ്പടി യൂത്ത് വിംഗ്.കഴിഞ്ഞ ആഴ്ച്ച പൂച്ചപടിയിലെ മുഴുവൻ വിദ്യർത്ഥികൾക്കും  ബാഗും കുടയും പുസ്തകങ്ങളും ക്രയോൺസും അടങ്ങിയ പഠനോപകരണങ്ങൾ വിതരണം നടത്തുന്നതിനിടെ അമയക്ക് പഠിക്കാൻ TV യോ സ്മാർട്ട്‌ ഫോണോ ഇല്ല എന്ന് മനസ്സിലാക്കിയ ഐഎന്‍സി  പൂച്ചപ്പടി യൂത്ത് വിംഗ് പ്രവർത്തകരായ  ഉബൈദ്. ടി എം , നവാസ്.എം , നൗഷാദ്.സി എസ് , സുധീർ തെങ്ങിൽ , സകരിയ.ടി , ഷഫീഖ്.ടി എ,  ഹസൻ റാസൽഖൈമ എന്നിവരാണ് അവരുടെ സ്നേഹ സമ്മാനവുമായി എത്തിയത്.പൂച്ചപ്പടിയിലെ തലമുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരും  സന്നിഹിതാരായിരുന്നു.