09 May 2024 Thursday

കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ ചേർന്നു

ckmnews

കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ ചേർന്നു


ചങ്ങരംകുളം:കേരള കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ നന്നംമുക്ക് മാർത്തോമ സ്കൂളിൽ ചേർന്നു.കർഷക സംഘം  ഏരിയാ സെക്രട്ടറി ഇ രാജഗോപാൽ ഉൽഘാടനം നിർവ്വഹിച്ചു.സിപിഐഎം

എടപ്പാൾ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ 

ടി സതൃൻ മുഖ്യാതിഥി ആയിരുന്നു.എം അജയ് ഘോഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.കെ എ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.ഇവി അബ്ദുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ

കരീം കോഴിക്കൽ സ്വാഗതവും വിജയൻ നന്നമുക്ക്

 നന്ദിയുംപറഞ്ഞു.കർഷക സംഘം നന്നമുക്ക് പഞ്ചായത്ത്  പുതിയ കമ്മിറ്റി നിലവിൽ വന്നു.കുഞ്ഞുമോൻ കെ എ പ്രസിഡന്റ്

കരീം കോഴിക്കൽ  സെക്രട്ടറി

മുസ്തഫ കെ വി ട്രഷറർ

വിജയൻ ജോ സെക്രട്ടറി

ഇബ്രാഹിം വി വി ജോ സെക്രട്ടറി

യൂനുസ് വൈസ് പ്രസിഡന്റ്

20 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു