09 May 2024 Thursday

ലീലാകൃഷ്ണന്റെ സർഗ്ഗജീവിതത്തിന്റെ 50 വർഷങ്ങൾ“കാവ്യാലാപന മൽസരം സംഘടിപ്പിക്കും

ckmnews

ലീലാകൃഷ്ണന്റെ സർഗ്ഗജീവിതത്തിന്റെ 50 വർഷങ്ങൾ“കാവ്യാലാപന മൽസരം സംഘടിപ്പിക്കും


ചങ്ങരംകുളം:സർഗ്ഗജീവിതത്തിന്റെ 50വർഷങ്ങൾ പൂർത്തിയാക്കുന്ന ആലംകോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25ന് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആദരവിന്റെ ഭാഗമായി കാവ്യാലാപന മൽസരം സംഘടിപ്പിക്കും.                         വിദ്യാർത്ഥികൾക്കായി നടത്തുന്ന ലീലാകൃഷ്ണന്റെ കവിതകളുടെ ആലാപന മൽസരത്തിൽ പങ്കെടുക്കുന്നവർ  9495907122 എന്ന വാട്ട്സാപ്പ് നമ്പറിലോ  ഫോൺ മുഖേനയോ pouravalichangaramkulam@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ജനുവരി 15ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മേൽ പറഞ്ഞ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.