09 May 2024 Thursday

മർഹൂം അബ്ദു റസാഖ് മുസ്‌ലിയാർ അനുസ്മരണ സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുആ മജ്ലിസും ഞായറാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:30 വർഷത്തോളം ആലങ്കോട് മഹല്ലിലെ ഷഫീഖുൽ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ച അബ്ദു റസാഖ് മുസ്‌ലിയാരുടെ വിയോഗത്തിന്റെ 40 മത്തെ ദിവസത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സദസ്സും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുആ മജ്ലിസും 2022 ജനുവരി 9 ഞായറാഴ്ച ഉച്ചക്ക് 2 ന്ന് മദ്രസയിൽ വെച്ച് നടക്കുമെന്ന് സംഘാടകരായ ആലങ്കോട് മഹല്ല് സുന്നി യൂത്ത് സെന്റർ ഭാരവാഹികൾ അറിയിച്ചു. മഹല്ല് ഖതീബ് അബ്ദുൽ റഹീം സഅദി ഉദ്ഘാടനം ചെയ്യും. റഫീഖ് അൻവരി അനുസ്മരണ പ്രഭാഷണം നടത്തും.കുമരനെല്ലൂർ ഇസ്മായിൽ ഉസ്താദ് ദുആ മജ്‌ലിസിന്ന് നേതൃത്വം നൽകും. മഹല്ല് കമ്മിറ്റി ഭാരവാഹികളും സമൂഹത്തിന്റെ വിവിധ മേഖലകളിലെ മറ്റു പ്രമുഖരും പങ്കെടുക്കും.