26 April 2024 Friday

വേദനയായി കൊക്കയാര്‍; ആശങ്കയായി മുല്ലപ്പെരിയാര്‍; ജലം കൊണ്ട് മുറിവേറ്റ ഇടുക്കി

ckmnews

ഇടുക്കിക്ക് വീണ്ടും ജലംകൊണ്ട് മുറിവേറ്റ വർഷമാണ് കടന്നുപോകുന്നത്. കൊക്കയാറിൽ ഉരുൾ താണ്ഡവമാടിയപ്പോൾ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിട്ട വെള്ളം പേടിച്ച് തീരവാസികൾക്ക് ജീവനും കൊണ്ടോടേണ്ടി വന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കേരളം ഇനിയും പഠിച്ചിട്ടില്ലെന്നാണ് 2021 തെളിയിക്കുന്നത്.  മഴക്കാലം ഇടുക്കിക്ക് കുറച്ചു വർഷങ്ങളായി വേദനകളുടെയും നഷ്ടങ്ങളുടെയും നാളുകളാണ്. 2021 ഒക്ടോബർ 16നാണ് കൊക്കയാറിൽ എട്ടുപേരുടെ ജീവനെടുത്ത മഹാദുരന്തമുണ്ടായത്. ആർത്തലച്ചു പെയ്ത മഴയിൽ  ജീവനുവേണ്ടിയുള്ള നിലവിളിപോലും പുറത്തുകേൾക്കാതെ അ‍ഞ്ച് കുരുന്നുകളടക്കം എട്ടുപേരുടെ ജീവന്‍ ഉരുളെടുത്തു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹങ്ങള്‍ ഓരോന്നോരോന്ന് കണ്ടെത്തി.