26 April 2024 Friday

രക്ഷിതാക്കൾക്ക് ആശ്വാസമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു

ckmnews

രക്ഷിതാക്കൾക്ക് ആശ്വാസമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:️ആലങ്കോട് കോവിഡ് 19 മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമേകാനായി ബി ടി.എം യു പി സ്കൂൾ മാനേജ്മെൻ്റും, സ്റ്റാഫും ചേർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകിയ പഠനോപകരണ കിറ്റ് വിതരണം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുജിത സുനിൽ നിർവഹിച്ചു.കോവിഡ് ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിൻ്റെ മുൻകരുതലുകൾ അനുസരിച്ച് ,വളരെ ലളിതമായ രീതിയിലാണ്  ചടങ്ങ് നടന്നത്.രക്ഷിതാക്കളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ ക്ലാസ്സിനും വിവിധ ദിവസങ്ങളും സമയങ്ങളും ഏർപ്പെടുത്തിയിരുന്നു.വാർഡ് മെമ്പർ ആരിഫ നാസർ, സ്കൂൾ മാനേജർ അനസ് യൂസ്സഫ് യാസീൻ ,ഹെഡ് മിസ്ട്രസ്സ് റീജാ മേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.