26 April 2024 Friday

വിദേശത്തു നിന്നും എത്തി കഞ്ചാവ് വിൽപ്പന:പെരുമ്പിലാവ് കരിക്കാട് സ്വദേശിയായ യുവാവ് പിടിയിൽ

ckmnews

കുന്നംകുളം:വിദേശത്തു നിന്നും എത്തി കഞ്ചാവ് വിൽപ്പനയില്‍ നടത്തി വന്ന പെരുമ്പിലാവ് കരിക്കാട് സ്വദേശിയായ യുവാവ് പിടിയിൽ.പെരുമ്പിലാവ് കാരിക്കാട് പാതാക്കര  കാരിയാടത്ത് വീട്ടിൽ മിൽ റോഡിൽ അഷറഫ് മകൻ അബ്ദുൽ അഹദ് ആണ് പിടിയിലായത്.2കിലോ കഞ്ചാവ്, കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന  2 ബോക്സ്‌ OCB പേപ്പർ,എന്നിവയുമായാണ് എക്സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്.വിദേശത്ത് നിന്നും അടുത്തിടെ നാട്ടിൽ എത്തിയ പ്രതി, സുഹൃത്തുക്കളുമായി ചേർന്ന് മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടുവരികയായിരിന്നു, കഞ്ചാവ് ഉപയോഗത്തിന് ഓൺ ലൈൻ വഴി വരുത്തുന്ന പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇത് കഞ്ചാവ് കച്ചവടത്തിന്റെ പുതിയ തന്ത്രമാണ്.ലഹരികൊടുത്ത് 20 വയസ് വരെയുള്ള യുവാക്കളെകൂട്ടാളികളാക്കിയാണ് കച്ചവടം  നടത്തുന്നത്. കൂട്ട് പ്രതികളെ അന്വേഷിച്ചു വരുന്നു.വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ സജീവ് നമ്പ്യാർ, എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ, അസി. എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ, പ്രിവന്റിവ് ഓഫീസർമാരായ ഷിബു കെ എസ്, സതീഷ് ഒ എസ്, മോഹനൻ ടി ജി,  ഷഫീക് ടി എ,  ശിവദാസൻ,സുരേഷ് എൻ ജി,സിവിൽ എക്സൈസ് ഓഫീസർമാരായ ഷെയ്ഖ് അഹദ്, അനിൽപ്രസാദ്‌ എന്നിവർ ചേർന്നാണ് പിടികൂടിയത്.