09 May 2024 Thursday

ആലംകോട് പഞ്ചായത്ത് കന്നുകുട്ടി പരിപാലന കാലിത്തീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു

ckmnews

ആലംകോട് പഞ്ചായത്ത് കന്നുകുട്ടി പരിപാലന കാലിത്തീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് വികസന പദ്ധതിയിലുൾപ്പെടുത്തിയ കന്നുകുട്ടി പരിപാലന കാലിത്തീറ്റ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ വെറ്റിനറി ഡോക്ടർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,അബ്ദുൾ സലാം എന്നിവർ ആശംസകൾ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സികെ പ്രകാശൻ നന്ദി പറഞ്ഞു.