09 May 2024 Thursday

വിദ്യാർത്ഥികൾക്കുള്ള കർഷക പുരസ്‌കാരം ഹംസ ആദിൽശാക്ക്

ckmnews

വിദ്യാർത്ഥികൾക്കുള്ള കർഷക പുരസ്‌കാരം ഹംസ ആദിൽശാക്ക്


ചങ്ങരംകുളം : 2021 ലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹംസ ആദിൽശാ എൻ എൻ കരസ്ഥമാക്കി.പന്താവൂർ  നടുവിൽ നാലകത്ത് ഷംസുദ്ധീൻ - സജ്ന ദമ്പതികളുടെ മകനായ ആദിൽശാ  പഠനത്തോടൊപ്പം വീട്ടിലെ കൃഷി വളരെ കാര്യക്ഷമമായി നടത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ കൃത്യനിഷ്ഠത പുലർത്തി പോരുന്നു. അവസാന റൗണ്ടിൽ പ്രവേശിച്ച 13 വിദ്യാർത്ഥികളിൽ നിന്നും ആദിൽശാ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

വിദ്യാർത്ഥികളിൽ 

 പരിസ്ഥിതി ബോധവും കാർഷിക വൃത്തിയുടെ പ്രാധാന്യവും പ്രായോഗികമാക്കുന്നതിൻ്റെ ഭാഗമായി എക്കോ & അഗ്രികൾച്ചർ ക്ലബ്ബിൻ്റെ കീഴിൽ വിവിധ  പരിസ്ഥിതി ബോധവത്ക്കരണ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു. പച്ചക്കറി കൃഷി, വൃക്ഷം  നടൽ, ഔഷധ സസ്യങ്ങളെ പരിചയപ്പെടൽ,ഗാർഡനിംഗ് ,വളർത്തു മൃഗങ്ങളെ പരിപാലിക്കൽ തുടങ്ങിയ  വിഷയങ്ങളെ ആസ്പദമാക്കി പഠനാർഹമായ നിരീക്ഷണങ്ങൾ നടത്താനും ക്രിയാത്മകമായി അനുബന്ധ പ്രവർത്തനങ്ങളിലേർപ്പെടാനും  വിദ്യാർത്ഥികൾക്കു സുവർണാവസരങ്ങൾ ലഭിക്കുന്നുണ്ട്.അവാർഡിനർഹനായ ആദിൽശായെ സ്റ്റാഫ് കൗൺസിൽ,അക്കാഡമിക് ഹെഡ്സ്, മാനേജ്മെൻ്റ്  അഭിനന്ദിച്ചു.