26 April 2024 Friday

അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ധീരജമാന്മാര്‍ക്ക് വേണ്ടി കെ എസ് യു മെഴുക് തിരി തെളിയിച്ചു

ckmnews

അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ധീരജമാന്മാര്‍ക്ക് വേണ്ടി കെ എസ് യു മെഴുക് തിരി തെളിയിച്ചു


ചങ്ങരംകുളം:രാജ്യത്തിന്റെ അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടും ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും കാളാച്ചാലില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മെഴുകുതിരി വെട്ടം തെളിയിച്ചു.പരിപാടിയില്‍ ഹുറൈർ കൊടക്കാട്ട്,പി.കെ.അബ്ദുല്ലക്കുട്ടി,കെ.പി ജഹാം ഗിർ ,സി.വി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.കെ.വി.ജിൻഷാദ്, സി.പി.നിയാസ്, പി.വി.ഇർഷാദ്, എ.വി.ഷഹീർ, വി.വി.ഫർഹാദ്, കെ.സി. സമ്മാസ് എന്നിവർ നേതൃത്വം നല്കി