09 May 2024 Thursday

മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ അഞ്ചാം വാര്‍ഷികവും ദുആ സമ്മേളനവും ജനുവരി 8ന് നടക്കും

ckmnews


ചങ്ങരംകുളം:മണ്ണാരപ്പറമ്പില്‍ എല്ലാ മാസവും നടന്നു വരുന്ന മജ്ലിസുന്നൂറിന്റെ അഞ്ചാം വാര്‍ഷികവും ദുആ സമ്മേളനവും ജനുവരി 8ന് ശനിയാഴ്ച വൈകീട്ട് 6.30 ന് മണ്ണാരപ്പറമ്പ് മണ്ണാട്ടില്‍ മുഹമ്മദ്ഹാജി നഗറില്‍ (എം എം എസ് ഓഡിറ്റോറിയം കമ്പിനിപ്പടി മുക്കൂട്ട) നടക്കും .വൈകീട്ട് ആറരയ്ക്ക് ആരംഭിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ അമീറും മഹല്ല് ഖത്തീബുമായ അബ്ദുല്‍മജീദ് ഫൈസി നേതൃത്വം നല്‍കും. തുടര്‍ന്ന് മണ്ണാരപ്പറമ്പ് മഹല്ല് പ്രസിഡന്റ് ഡോക്ടർ പി എസ് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.സാദാത്തീങ്ങള്‍,പണ്ഡിതമ്മാര്‍,ഹാഫിളീങ്ങള്‍ പങ്കെടുക്കും.സമാപന പ്രാര്‍ത്ഥനക്ക് പൊന്നാനി മഊനത്തുല്‍ ഇസ്ലാംസഭ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി നേതൃത്വം നല്‍കും