09 May 2024 Thursday

ഉണർത്തുന്ന വായനയുടെ കേന്ദ്രങ്ങളാണ് ഗ്രാമീണ വായനശാലകൾ:എം.ബി.രാജേഷ്

ckmnews



ചങ്ങരംകുളം:ഗ്രാമീണ വായനശാലകൾ ഉണർത്തുന്ന വായനയുടെ കേന്ദ്രങ്ങളാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.പെരുമണ്ണൂർ നമ്പീശൻ മാസ്റ്റർ സ്മാരക ഗ്രന്ഥശാലയുടെ ഓട്ടോമേഷൻ പൂർത്തീകരണത്തിൻ്റെ ഉദ്ഘാടനവും ഭരണഘടനാ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.ഉണർത്തുന്ന വായനയും മയക്കുന്ന വായനയും ഉണ്ട്.ഉണർത്തുന്ന വായന കൂടുതൽ ഊർജസ്വലരാകി മാറ്റുവാനും നൂതനമായി ചിന്തിക്കുന്നവരായി മാറ്റുവാനും നല്ല മനുഷ്യരാകി മാറ്റുവാനും നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലങ്ങൾക്ക് കഴിയുമെന്നും ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം വായനശാലകൾ കാണാൻ കഴിയുകയില്ലെന്നും സ്പീക്കർ പറഞ്ഞു.ഓട്ടോമേഷൻ പൂർത്തീകരണം കഴിഞ്ഞതോടെ പട്ടാമ്പി താലൂക്കിലെ കംമ്പ്യൂട്ടർ സേഷൻ ചെയ്ത ആദ്യ വായനശാലയായി ചൈതന്യ വായശാല മാറിയത് ഗ്രാമത്തിന് അഭിമാനമായി.കമ്പ്യൂട്ടർവൽകൃത  പുസ്തകത്തിൻ്റെ  ആദ്യ വിതരണം സ്പീക്കറിൽനിന്ന്   തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഏറ്റുവാങ്ങി.ഗ്രന്ഥശാലയുടെ  വെബ്സൈറ്റ് ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് സെക്രട്ടറി സത്യനാഥൻ  ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഓട്ടോമേഷന് നേതൃത്വം നൽകിയ ടി.ആർ ഹരി നാരായണൻ, ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് സിദ്ധാർത്ഥ് കൃഷ്ണ , കർഷകശ്രീ നേടിയ പി.ആർ ചന്ദ്രൻ , കാലിക്കറ്റ് യൂണിവേഴിസ്റ്റി അത് ലറ്റിക് ചാമ്പ്യൻ രാകേഷ് , കോവിഡ് മുന്നണിപ്പോരാളികൾ എസ് എസ് എൽ സി ,പ്ലസ് ടു ,യു എസ് എസ് ,എൽ എസ്  വിജയികളേയും   അനുമോദിച്ചു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി അദ്ധ്യഷനായി.പി. അനീഷ് , പഞ്ചായത്തംഗങ്ങളായ സജിത ഉണ്ണികൃഷ്ണൻ , പി വി രജീഷ് , വി.എസ് ശിവാസ്  എന്നിവർ സംസാരിച്ചു.ഗ്രന്ഥശാലാ പ്രസിഡൻ്റ് ഡോ .ഇ.എൻ.ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ.കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു.