09 May 2024 Thursday

കോലോത്ത് പാടം കോൾക്കടവിൽ കായൽമീൻ ചാകര

ckmnews

കോലോത്ത് പാടം കോൾക്കടവിൽ  കായൽമീൻ ചാകര


ചങ്ങരംകുളം:കോലോത്ത് പാടം കോൾക്കടവിൽ  കായൽമീൻ ചാകര.മൂക്കുതല മൂച്ചിക്കൽകടവിലെ കോൾമേഖലയിൽ പുഞ്ചക്കൃഷിയുടെ ഭാഗമായി വെള്ളം വറ്റിച്ചതോടെയാണ് പ്രദേശവാസികൾ മത്സ്യ കൊയ്ത്ത് നടത്തിയത്.പരൽ,കരിമീൻ അടക്കമുള്ള കായൽ മീനുകൾ ആണ് കൂടുതലായും ലഭിച്ചത്.സാധാരണ വെള്ളം  വറ്റിക്കുന്ന സമയങ്ങളിൽ കായൽ മീനുകൾ ധാരാളം ലഭിക്കാറുണ്ടെങ്കിലും ഇത്രയും വലിയ രീതിയിൽ ചാകരകൊയ്ത്ത് അപൂർവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു