09 May 2024 Thursday

നന്നംമുക്ക് കൂളൻ പുഞ്ചക്കോൾ നെല്ലുൽപ്പാദന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews


ചങ്ങരംകുളം:തർക്കംമൂലം നീണ്ടുപോയ കൂളൻ പുഞ്ചക്കോൾ സമിതിക്ക് 2021-22 വർഷത്തെ കൃഷി നടത്തിപ്പിനായി താൽക്കാലിക കമ്മിറ്റി നിലവിൽ വന്നു.തൃശൂർ ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം പുഞ്ച സ്പെഷ്യൽ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ ഭൂവുടമകളായ കർഷകരുടെ പൊതുയോഗത്തിൽ വെച്ചാണ് സമിതിയെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്‌: കമറുദ്ധീൻ. കെ. എം.വൈസ് പ്രസിഡന്റ്‌:കെ. വി. മുഹമ്മദ്‌

സെക്രട്ടറി:റഫീഖ്.വി.സി.ജോ. സെക്രട്ടറി: മുഹമ്മദലി കോന്തത്ത്.ഖജാഞ്ചി:രവീന്ദ്രൻ കണ്ടംപുള്ളി.അംഗങ്ങൾ : കുഞ്ഞഹമ്മദ് കൈതക്കുഴിയിൽ,പുഷ്പലത.നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ അധ്യക്ഷത വഹിച്ച യോഗത്തിന് കൃഷി അസിസ്റ്റന്റ് ദേവി സ്വാഗതം പറഞ്ഞു.പുഞ്ച സ്പെഷ്യൽ ഓഫീസറുടെ പ്രതിനിധി രാജി ഉദ്ഘാടനം ചെയ്തു.കെ. എം. കമറുദ്ധീൻ നന്ദി പറഞ്ഞു.