09 May 2024 Thursday

പ്രതിമയും രാജകുമാരിയും പി പത്മരാജൻ്റെ നോവൽ ചർച്ച നടത്തി

ckmnews


ചങ്ങരംകുളം:സാഹിത്യ ചലച്ചിത്ര ലോകത്തെ ഗന്ധർവ്വസാന്നിധ്യമായിരുന്ന പി പത്മരാജൻ്റെ നോവൽ പ്രതിമയും രാജകുമാരിയും ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.മനുഷ്യരെ പ്രതിമകളും യന്ത്രങ്ങളുമാക്കി മാറ്റുന്ന കോർപ്പറേറ്റുകളുടെ ലാഭക്കൊതി ഈ നോവലിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ആമുഖ പ്രഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ചൂണ്ടിക്കാണിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ചിത്രകലയിലെ ഇതിഹാസം വിൻസൻ്റ് വാൻഗോഗിൻ്റെ ജീവിതം പ്രമേയമായ എസ് ജയചന്ദ്രൻ നായർ രചിച്ച ഉന്മാദത്തിൻ്റെ സൂര്യകാന്തികൾ എന്ന നോവൽ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.