09 May 2024 Thursday

പ്രകൃതി സംരക്ഷണ സംഘം പുതുവത്സര സംഗമം സംഘടിപ്പിച്ചു.

ckmnews

പ്രകൃതി സംരക്ഷണ സംഘം

പുതുവത്സര സംഗമം സംഘടിപ്പിച്ചു.


കുന്നംകുളം :പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റി

പുതുവത്സരസംഗമം സംഘടിപ്പിച്ചു.കുന്നംകുളം ലിവാ ടവറിൽ സംഘടിപ്പിച്ച സംഗമത്തിന്റെ  ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് ഓൺലൈനായി നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മറ്റി അഡ്മിനിസ്ട്രേറ്റർ അനീഷ് ഉലഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ശ്രുതി സത്യൻ  മുഖ്യതിഥിയായിരുന്നു.പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ പ്രസിഡണ്ട് മിഷാ സെബാസ്റ്റ്യൻ 2021ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സംഘം രക്ഷാധികാരി 

ഷിജു കോട്ടോൽ പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകരായ ഡെന്നീസ് മങ്ങാട്,അബുബക്കർ 

പി കെ, തോംസൺ പി സി , റഫീഖ് കടവല്ലൂർ,ശങ്കരനാരായണൻ , ജലീൽ മറ്റം , പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിങ് സെക്രട്ടറി വിഷ്ണു എൻ എം , പ്രസിഡണ്ട് പ്രവീണ, ജോ.സെക്രട്ടറി അമൽ സി ജെ , അജിത് എ ആർ,ആദിത്യൻ,ശബരിനാഥ് , മിഥുൻ തുടങ്ങിയവർ സംസാരിച്ചു. പ്രകൃതി

സംരക്ഷണ സംഘം ജില്ലാ കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി സ്വാഗതം പറഞ്ഞു.