01 May 2024 Wednesday

പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയെ ഹൈദർ അലി മാസ്റ്ററും, ശ്രീരാമനുണ്ണി മാസ്റ്ററും നയിക്കും

ckmnews

പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയെ ഹൈദർ അലി മാസ്റ്ററും, ശ്രീരാമനുണ്ണി മാസ്റ്ററും നയിക്കും


മാറഞ്ചേരി : സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ 2022 -2025 വർഷത്തേക്ക് 

പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.അഡ്ഹോക്ക് കമ്മിറ്റിയുടെ കാലയളവിൽ പ്രസിഡണ്ടായിരുന്ന ഇ ഹൈദർ അലി മാസ്റ്റർ, ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടി നജീബ് എന്നിവരെ തൽസ്ഥാനങ്ങളിൽ നിലനിറുത്തി. മറ്റു ഭാരവാഹികൾ; 

അബ്ദുല്ലതീഫ് എ , അബ്ദു ടി (കേന്ദ്ര പ്രതിനിധികൾ)മുഹമ്മദ് അഷ്റഫ് പി എം, കോമളദാസ്, മെഹറലി, സുനീറ അൻവർ സാദത്ത് ( വൈ: പ്രസിഡണ്ട്) ആരിഫ പി , നിഷാദ് അബൂബക്കർ, ജാസ്മിൻ ആരിഫ്, ശരീഫ് പി കെ (സെക്രട്ടറി) പ്രവർത്തക സമിതി അംഗങ്ങൾ;ബഷീർ കൊട്ടിലുങ്ങൽ , നാസർ ഇ ,അഷ്റഫ് മുഹമ്മദ് (പാർസി) ലീന മുഹമ്മദലി, എം ടി ഉബൈദ്, അഡ്വ: ബക്കർ, അഷ്റഫ് പൂച്ചാമം ,ഹിളർ കാഞ്ഞിരമുക്ക്, ഷാഹുൽ ഹമീദ് പുറങ്ങ്, മൊയ്തു എൻ കെ , മുഹമ്മദ് എ , വാസു എ പി ,ജിഷാർ വാക്കാട്ടയിൽ, സലാഹുദ്ധീൻ ഒ സി ,വേണുഗോപാൽ വി , സലീം സി പി, കരീം ഇല്ലത്തയിൽ, ശ്രീജ (പ്രേരഗ് ) പ്രവർത്തക സമിതിയിൽ 31 പേരെ തെരെഞ്ഞെടുത്തു. ബാക്കി രണ്ടുപേരെ നോമിനേറ്റ് ചെയ്ത് 33 അംഗ പ്രവർത്തക സമിതിയായി ഉയർത്തുന്നതാണ്.