09 May 2024 Thursday

ഷിഹാബിന്റെ കുടുംബത്തിന് നാട്ടുകാർ നിർമിച്ച് നൽകിയ വീട് നാളെ കുടുംബത്തിന് കൈമാറും

ckmnews


ചങ്ങരംകുളം:രണ്ട് കൊല്ലം മുമ്പ് അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ഷിഹാബിന്റെ കുടുംബത്തിന് നാട്ടുകാരും സുഹൃത്തുക്കളും സന്നദ്ദ പ്രവർത്തകരും ചേർന്ന് നിർമിച്ച് നൽകിയ വീട് നാളെ കുടുംബത്തിന് കൈമാറും.ഷിഹാബിന്റെ അപ്രതീക്ഷിത വേർപാടിൽ ഒറ്റപ്പെട്ട ഭാര്യയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സികെ കാലിദ് ചെയർമാൻ ആയും,മധു ചിയ്യാനൂർ കൺവീനർ ആയും റൗഫ് ട്രഷറർ ആയും കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.യൂറോടെക് ജീവനക്കാരനായിരുന്ന ഷിഹാബിന് താടിപ്പടി ചിയ്യാനൂർ റോഡിൽ യൂറോടെക് ഗോഡൗണിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ വീട് നിർമിച്ച് നൽകിയത്.