09 May 2024 Thursday

ബിച്ചു തിരുമല, നരണിപുഴ ഷാനവാസ് അനുസ്മരണം നടത്തി

ckmnews

ബിച്ചു തിരുമല, നരണിപുഴ ഷാനവാസ് അനുസ്മരണം നടത്തി


ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിച്ചു തിരുമല, നരണിപ്പുഴ ഷാനവാസ് അനുസ്മരണം ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ. വി ഷഹീർ ഉദ്ഘാടനം ചെയ്തു.സി.എസ് മീനാക്ഷി  ബിച്ചുതിരുമല അനുസ്മരണ പ്രഭാഷണം നടത്തി. റോഡ് റിൽ അന്താരാഷ്ട്ര ചലച്ചിത്രപുരസ്ക്കാരം നേടിയ  വിശ്വജിത്ത് വിനോദിനു വേണ്ടി പിതാവ്  വിനോദ് ഉപഹാരം ഏറ്റുവാങ്ങി.പി.രാജഗോപാലമേനോൻ, മോഹൻ ആലങ്കോട്, വിനോദ്, ശങ്കരനാരായണൻ പന്താവൂർ, സജേഷ്, പി.എം സുരേഷ് കുമാർ എന്നിവരും സംസാരിച്ചു. തുടർന്ന് ചലച്ചിത്ര പ്രദർശനവും നടന്നു.