09 May 2024 Thursday

ദൈവത്തിന്റെ വികൃതികൾ:എം. മുകുന്ദന്റെ നോവൽ ചർച്ച നടത്തി

ckmnews

ദൈവത്തിന്റെ വികൃതികൾ:എം. മുകുന്ദന്റെ നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:1992 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ 79-ാമത് പ്രതിവാര പുസ്തകചർച്ചയിൽ അവതരിപ്പിച്ചു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖഭാഷണം നിർവ്വഹിച്ചു. പ്രസിഡന്റ് എം.എം ബഷീർ മോഡറേറ്ററായി. എ. വത്സലടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. കഥാകൃത്ത് പി.പി അഖിൽ, കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി.എം ബാലാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  അഭയാർത്ഥി ജീവിതം നയിക്കുന്ന ലോകപ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിന്റെ പവിഴമല്ലികൾ പൂക്കുമ്പോൾ , പ്രിയപ്പെട്ട അമ്മയ്ക്ക് എന്ന ആത്മകഥ കെ.വി ശശീന്ദ്രൻ പരിചയപ്പെടുത്തി.