09 May 2024 Thursday

ചേലക്കടവ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

ckmnews

ചേലക്കടവ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു


ചങ്ങരംകുളം:ചേലക്കടവ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി. സി ജേക്കബ് അനുസ്മരണ സമ്മേളനവും,എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. ചേലക്കടവ് സെൻ്ററിൽ നടന്ന പരിപാടി കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി. ടി ബൽറാം ഉത്ഘാടനം ചെയ്തു.കോൺഗ്രസ് നന്നംമ്മുക്ക് മണ്ഡലം സെക്രട്ടറി രമേഷ് പി.യു  അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സിദ്ദീഖ് പന്താവൂർ,കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ, കെ മുരളീധരൻ, അപ്പു കാരയിൽ, മുഹമ്മദ് നവാസ്, പ്രണവം പ്ര സാദ്, കണ്ണൻ നമ്പ്യാർ, നൗഷാദ് വി.കെ, മുസ്തഫ മാട്ടം, രാഗി രമേഷ്, ഫയസ് കെ, ചാന്ദിനീ രവീന്ദൻ, ഷാഫി കെ.വി. നിധിൻ ഭാസ്കര കെ.വി.എം ഫൈസൽ ടി.വി അജ്മൽ, ടി വി.എ റഹിം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.