09 May 2024 Thursday

വെൽഫെയർ പാർട്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ckmnews

വെൽഫെയർ പാർട്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ചങ്ങരംകുളം:വെൽഫെയർ പാർട്ടി കോക്കൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോക്കൂർ ഹൈസ്ക്കൂളിന് പിൻവശം കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് വേണ്ടി ഏർപ്പെടുത്തിയ  കുടിവെള്ള പദ്ധതി നിർമ്മിച്ചു പ്രവർത്തനക്ഷമമാക്കി.പാർട്ടിയുടെ പത്താം വാർഷികോപഹാരമായാണ് പദ്ധതി സമർപ്പിച്ചത്.വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സീനത്ത് കോക്കൂർ പദ്ധതിയുടെ സമർപ്പണം നിർവഹിച്ചു.പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഇ.വി മുജീബ്, സി.പി മുഹമ്മദ് മാസ്റ്റർ, അബ്ദുട്ടി വളയംകുളം, ആശിഖ് എന്നിവർ സംസാരിച്ചു.