09 May 2024 Thursday

ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം നിയന്ത്രണം വിട്ട കാർ ബൈക്കിലും കാൽനടയാത്രക്കാരനെയും ഇടിച്ചു തെറുപ്പിച്ചു

ckmnews



ബൈക്ക് യാത്രക്കാരനായ കോൺഗ്രസ് നേതാവിനും മകനും കാൽനടയാത്രക്കാരനും അടക്കം 3 പേർക്ക് പരിക്ക്


ചങ്ങരംകുളം:പന്താവൂരിൽ നിയന്ത്രണം നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരനായ കോൺഗ്രസ് നേതാവിനും മകനും കാൽനടയാത്രക്കാരനും അടക്കം 3 പേർക്ക് പരിക്കേറ്റു.കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡണ്ട് കൂടിയായ പന്താവൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഹുറൈർ(42)മകൻ അംദാൻ(15)കാൽ നടയാത്രക്കാരനായ ചങ്ങരംകുളം മാട്ടം സ്വദേശി മുഹമ്മദ് ബഷീർ(55) എന്നിവർക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിന് സമീപം ഞായറാഴ്ച കാലത്ത് പതിനൊന്നര മണിയോടെയാണ് അപകടം.തൃശ്ശൂർ  ഭാഗത്ത് നിന്ന് വന്നിരുന്ന ഇയോൺ കാർ നിയന്ത്രണം വിട്ട് മുമ്പിൽ പോയിരുന്ന ഹുറൈറും മകനും സഞ്ചരിച്ച ബൈക്കിലും കാൽനടയാത്രക്കാരനെയും ഇടിക്കുകയായിരുന്നു.പരിക്കേറ്റ 3 പേരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും ഹുറൈറിന്റെയും മകൻ അംദാന്റെയും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ്

ആശുപത്രിയിലും പ്രവേശിപ്പിച്ചു