09 May 2024 Thursday

ലോക നിലവാരത്തിലേക്ക് ഉയർന്ന് വരേണ്ട ഒരു സംവിധായകനായിരുന്നു ഷാനവാസ് നരണിപ്പുഴ:ആലംകോട് ലീലാകൃഷ്ണൻ

ckmnews

ലോക നിലവാരത്തിലേക്ക് ഉയർന്ന് വരേണ്ട ഒരു സംവിധായകനായിരുന്നു ഷാനവാസ് നരണിപ്പുഴ:ആലംകോട് ലീലാകൃഷ്ണൻ


ചങ്ങരംകുളം:ലോക നിലവാരത്തിലേക്ക് ഉയർന്ന് വരേണ്ട അതി പ്രഗൽപനായ ഒരു സംവിധായകനായിരുന്നു ഷാനവാസ് നരണിപ്പുഴയെന്ന് പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പറഞ്ഞു.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 96 എസ്എസ്എൽസി ബാച്ച് സഹപാഠികൾ സ്കൂളിൽ വെച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമവും 25 വർഷങ്ങൾക്കിടെ തങ്ങളിൽ നിന്ന് വേർപിരിഞ്ഞ പ്രമുഖ സംവിധാനയകൻ ഷാനവാസ് നരണിപ്പുഴ അടക്കമുള്ളവരുടെ അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.ജാതിയും മതവും വേർതിരിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇത്തരം പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ അനിവാര്യമാണെന്നും വലിപ്പ ചെറുപ്പ വിത്യാസമില്ലാതെ ചേർന്നിരിക്കാൻ കഴിയുന്ന ഏകയിടം വിദ്യാലയമാണെന്നും ഇവിടെയാണ് യഥാർത്ഥ സ്നേഹവും സൗഹൃദവും നിലനിൽക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.എം അജയഘോഷ് അധ്യക്ഷത വഹിച്ച രജതജൂബിലി ആഘോഷ ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ മുഖ്യാഥിതിയായി.ലീലാകൃഷ്ണന് പി ഉണ്ണികൃഷ്ണൻ കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.പുതുതായി അനുവദിച്ച പ്ളസ് വൺ ബാച്ചുകളിൽ ഒന്നിന് വേണ്ട ഫർണിച്ചറിന് ആവശ്യമായ ഫണ്ട് കൂട്ടായ്മ സ്കൂൾ പിടിഎ കമ്മിറ്റിക്ക് കൈമാറി.വികെഎം നൗഷാദ്,പ്രസാദ് പടിഞ്ഞാറെക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചലചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി