09 May 2024 Thursday

കെസി അഹമ്മദ് പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കാരുണ്യം പാലിയേറ്റീവ് കെയറിന് സഹായങ്ങൾ കൈമാറി

ckmnews

കെസി അഹമ്മദ് പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കാരുണ്യം പാലിയേറ്റീവ് കെയറിന് സഹായങ്ങൾ കൈമാറി


ചങ്ങരംകുളം:കെസി അഹമ്മദ് പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കാരുണ്യം പാലിയേറ്റീവ് കെയറിന് സഹായങ്ങൾ കൈമാറി.

ജീവകാരുണ്യ രംഗത്ത് സജീവസാനിധ്യമായ കെബി ശിവദാസന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കാരുണ്യം പാലിയേറ്റീവ് കെയറിന് എയർബെഡ്,പമ്പേഴ്സ്

എന്നിവ സംഭാവന ചെയ്തു.പാലിയേറ്റീവ്  ട്രഷർ കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി.നിർദ്ധരായ പത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.പിപി അഷറഫ്,അബ്ദുള്ളക്കുട്ടി,അഷറഫ് പുറത്താട്ട്,പ്രണവം പ്രസാദ്,സുജിത സുനിൽ,മെമ്പർ മാരായ മുസ്തഫ ചാലുപറമ്പിൽ,അഷറഫ് കാട്ടിൽ,നൗഷാദ് വികെഎം,സാദിക് നെച്ചിക്കൽ,ഫയാസ് ചേലക്കടവ്,ശാന്തിനി രവീന്ദ്രൻ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.പിപി അഷറഫ് അനുസ്മരണ പ്രഭാഷണം നടത്തി