09 May 2024 Thursday

എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് അബ്ദുല്ലക്കുട്ടി മൗലവിക്ക്

ckmnews

എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് അബ്ദുല്ലക്കുട്ടി മൗലവിക്ക്


 ചങ്ങരംകുളം:സാമൂഹ്യപ്രതിബദ്ധതയുള്ള മതപണ്ഡിതർക്കായി പന്താവൂർ ഇർശാദ് കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് പ്രമുഖ പണ്ഡിതനും ജീവകാരുണ്യ പ്രവർത്തകനുമായ തെങ്ങിൽ മണാളത്ത് അബ്ദുള്ളക്കുട്ടി മൗലവിക്ക്.യു എ ഇ അബുദാബി ഔഖാഫിനു കീഴിൽ റാസൽഖൈമ മേരീസ് മസ്ജിദിലെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു കഴിഞ്ഞു ബാക്കി സമയം മുഴുവൻ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രയാസപ്പെടുന്നവരെ കണ്ടെത്തി സഹായങ്ങൾ എത്തിക്കുന്നതിലൂടെ ശ്രദ്ധേയനായ അബ്ദുല്ലക്കുട്ടി മൗലവി, പ്രവാസം മതിയാക്കി നാട്ടിൽ വിശ്രമിക്കുന്നതിനു പകരം പരിസരപ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ പിന്നോക്ക മേഖലകളിലും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കർമ്മനിരതനായികൊണ്ടിരിക്കുകയാണ്.പ്രതിഭാശാലിയായ വിദ്യാർത്ഥിക്കുള്ള അവാർഡിന് ഇർഷാദ് ഹാദിയ വിമൻസ് കോളേജിലെ വി എ നിഷിതയും തെരഞ്ഞെടുക്കപ്പെട്ടു. പഠനമികവിന് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലുള്ള സംഭാവനകളും സാമൂഹ്യസേവന തത്പരതയുമാണ് അവാർഡിനു മാനദണ്ഡമാക്കിയത്.മാറഞ്ചേരി പനമ്പാട് വാക്കാട് അൻവർ-ഷബീന ദമ്പതികളുടെ പുത്രിയാണ് നിഷിത.ഇന്ന് (ഡിസംബർ 25 ശനി) വൈകിട്ട് മൂന്നിന് പന്താവൂർ ഇർശാദിൽ നടക്കുന്ന ചടങ്ങിൽ കേരള ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അവാർഡുകൾ സമ്മാനിക്കും.