09 May 2024 Thursday

കെ എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

കെ എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ അനുസ്മരണം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.അനുസ്മരണയോഗത്തിൽ എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻചിയ്യാനൂർ  ഉത്ഘാടനം ചെയ്തു.

സുബൈർചങ്ങരംകുളം (SDPI), യൂസഫ് ആമയം(പോപുലർ ഫ്രണ്ട്)ഇ വി മജീദ് (ഇമാംസ് കൗൺസിൽ)റയീസ് ചങ്ങരംകുളം(ക്യാമ്പസ്‌ ഫ്രണ്ട്)എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കരീം ആലംകോട്, അഷ്‌റഫ്‌പവിട്ടപ്പുറം,എന്നിവർ സംസാരിച്ചു.ആലംകോട് പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽഖാദർ സ്വാഗതവും, നന്നമുക്ക് പഞ്ചായത്ത് സെക്രട്ടറി കെ വി സലീം നന്ദിയും പറഞ്ഞു.