09 May 2024 Thursday

ചാലിശ്ശേരി ചർച്ച് ഫ്രണ്ട്സ് കൂട്ടായമ കരോൾ നടത്തി

ckmnews

ചാലിശ്ശേരി

ചർച്ച് ഫ്രണ്ട്സ്

കൂട്ടായമ കരോൾ നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി അങ്ങാടിയിലെ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ  ചർച്ച് ഫ്രൺസ് കൂട്ടായ്മ ക്രിസ്മസ് കരോൾ നടത്തി.പത്ത് വയസ്സു മുതൽ  പതിനാറ് വയസ്സുള്ള ഇരുപത്തോളം കുട്ടികളുടെ കൂട്ടായ്മ കല്ലുപുറം ,ചാലിശ്ശേരി  അങ്ങാടി എന്നിടങ്ങളിൽ  ക്രിസ്മസ്സ് പാപ്പയുമായി വീടുകളിലെത്തി ശ്രുതിമധുരമായി  കരോൾ ഗാനങ്ങൾ ആലപിച്ചു .മധുരവും നൽകി.കരോൾ ആഘോഷങ്ങൾക്ക്   ക്രിസ് റ്റോ റ്റൈസ് , എബി ശലമോൻ ,അനിക് ബിനോയ്  ,ബ്രയ്റ്റലി ബാബു , യെൽദോ എ ജി എന്നിവർ നേതൃത്വം നൽകി.