09 May 2024 Thursday

പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ.പ്രദീപിനെ അനുമോദിച്ചു

ckmnews

പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ.പ്രദീപിനെ അനുമോദിച്ചു


ചങ്ങരംകുളം:വീട്ടിലും വിദ്യാലയത്തിലും ലഭിക്കുന്ന അറിവിന്റേയും സ്നേഹത്തിന്റേയും സംഭാവനയാണ് സമൂഹത്തിന് പ്രയോജനപ്പെടുന്ന ഓരോ വ്യക്തിയുമെന്ന് പത്മശ്രീ ഡോ: പ്രദീപ് തലാപ്പിൽ അഭിപ്രായപ്പെട്ടു.രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ഡോ.പ്രദീപ് ,താൻ പ്രൈമറി വിദ്യാഭ്യാസം നേടിയ പന്താവൂർ എ.എം.എൽ.പി.സ്കൂളിൽ നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു ദ്ധേഹം.അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ.ജലീന കെ.ജി.മോഹനൻ ,ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ , കെ.വി. മൊയ്തുണ്ണി, ടി.വി. അഹമ്മദുണ്ണി , കെ .രജനി, പി. ഹനീഫ, സി.സി. ഓമന , ഷിൻസി ടി. ചീരൻ , ടി.വി. ജസീന, എം.വി. അരുൺ എന്നിവർ പ്രസംഗിച്ചു.വിദ്യായലത്തിലെ ക്രിസ്തുമസ് നവവൽസരാഘോഷങ്ങളുടെ ഉദ്ഘാടനവും ഡോ.പ്രദീപ് തലാപ്പിൽ നിർവ്വഹിച്ചു.