09 May 2024 Thursday

ഓവുചാലുകൾ സ്വകാര്യ വെക്തി മണ്ണിട്ട് അടച്ച സംഭവം:പരാതിയുമായ് കര്‍ഷകര്‍

ckmnews

ഓവുചാലുകൾ സ്വകാര്യ  വെക്തി മണ്ണിട്ട് അടച്ച സംഭവം:പരാതിയുമായ് കര്‍ഷകര്‍


ചങ്ങരംകുളം:പാടം നികത്തി പറമ്പാക്കുന്നതിന്റെ ഭാഗമായ് ഓവുചാലുകള്‍ അടയുന്നതിനും നീരരൊഴുക്കു തടസപ്പെടുന്നതിനുമെതിരേ പരാതിയുമായി കര്‍ഷകര്‍ രംഗത്ത്.സംസ്ഥാന പാതയിലെ തൃശ്ശൂർ - മലപ്പുറം ജില്ലാ അതിർത്തി ഭാഗത്തെ

കടവല്ലൂര്‍ മുതല്‍ കോലിക്കരവരെയുള്ള  പാടത്താണ് പത്തോളം ഓവുചാലുകള്‍ സ്വകാര്യ വ്യക്തി അടച്ചിരിക്കുന്നത്.ഇതിനെതിരെ കര്‍ഷകര്‍ കലക്ടര്‍ക്കും കൃഷി വകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയിരിക്കുകയാണ്.മഴക്കാലത്തു പാടശേഖരങ്ങളില്‍ നിറയുന്ന വെള്ളം ഒഴുക്കി കളയാന്‍ ഹൈവേ അതോറിറ്റിയാണു പാടത്തിനു കുറുകെയുള്ള റോഡിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിച്ചത്. കടവല്ലൂര്‍ ഹൈവേയോടു ചേര്‍ന്നുള്ള തോട്, മുഴുവന്‍ വെള്ളവും സംഭരിക്കാന്‍ അപര്യപ്തമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്ന നടപടി.ഇത്തരത്തിലുള്ള 21 പൈപ്പുകളില്‍ 11 എണ്ണവും അടച്ച നിലയിലാണ്.ഇതുമൂലം കൊള്ളഞ്ചേരി,അടിമനത്താഴം തുടങ്ങിയ പാടങ്ങളില്‍ നിന്നും വെള്ളത്തിന്റെ ഒഴുക്കു നിലച്ചു വന്‍ കൃഷി നാശം സംഭവിക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു.