09 May 2024 Thursday

കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിത ദിനാചരണം നടത്തി

ckmnews

കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിത ദിനാചരണം നടത്തി


ചങ്ങരംകുളം:ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിത ദിനാചരണം നടത്തി.ഗണിത അധ്യാപികയും എച്ച്എം ഇൻ ചാർജുമായ ശ്രീകല എം ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ റംലാ ബീവി ഉദ്ഘാടനം നിർവഹിച്ചു.

ഗണിത അധ്യാപിക സ്മിന സ്വാഗതവും അനുപ ശീമോൻ നന്ദിയും പറഞ്ഞു.സിമി സി എസ്,ബാബുരാജൻ , ജൈമോൾ, രജനി, അനു എഡിസൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളുടെ റോൾ പ്ലേ, വർക്കിംഗ് മോഡലുകൾ, ഗണിത ചാർട്ടുകൾ, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു