09 May 2024 Thursday

ആരതി ഐഎഎസ് ചങ്ങരംകുളത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം സന്ദർശിച്ചു

ckmnews

ആരതി ഐഎഎസ് ചങ്ങരംകുളത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം സന്ദർശിച്ചു


എടപ്പാൾ: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി ഐ എ എസ് ചങ്ങരംകുളത്തെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം സന്ദർശിച്ചു. ആലംകോട് അഹമ്മദ് റഹീസ് കൊളാടിക്കലിന്റെ

ഒന്നര ഏക്കർ ഡ്രാഗണ്ഫ്രൂട്ട് കൃഷിയിടമാണ് സന്ദർശനം നടത്തിയത്. തവനൂർ കൃഷിഅസിസ്റ്റന്റ് ഡയറക്ടർ മിനി,ആലംകോട് കൃഷി ഓഫീസർ സുരേഷ്,കൃഷി അസിസ്റ്റന്റ് സുബീഷ്,SHM സ്റ്റാഫ് ജ്യോതി എന്നിവർ കൂടെ അനുഗമിച്ചു,ഡയറക്ടർ കർഷകനോട് കൃഷിക്കാരോട് കൃഷിവിവരങ്ങൾ ,കൃഷി അനുഭവങ്ങൾ ചോദിച്ചറിയുകയും സഹായ, സഹകരണങ്ങൾ അറിയിക്കുകയും ചെയ്തു.