09 May 2024 Thursday

നടുവട്ടം ഗ്രീൻഫീൽഡ് ടെർഫിൽ നടന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ യസ്‌വാ അയിലക്കാട് ജേതാക്കൾ

ckmnews

നടുവട്ടം ഗ്രീൻഫീൽഡ് ടെർഫിൽ നടന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ യസ്‌വാ അയിലക്കാട് ജേതാക്കൾ


എടപ്പാൾ:നടുവട്ടം ഗ്രീൻഫീൽഡ് ടെർഫിൽ വെച്ച് നടന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ യസ്‌വാ അയിലക്കാടിന് മിന്നും വിജയം.ഷനൂസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിന് ശേഷം ക്ലബ്ബ് പങ്കെടുക്കുത്ത രണ്ടാമത്തെ ടൂർണമെന്റിലാണ് ഈ അതുല്യ നേട്ടം.ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ  യസ്‌വാ ടീം ക്യാപ്റ്റൻ ഷാജിയുടെ(siraj) ബൗളിംഗ് മികവിലാണ് ക്ലബ്ബ് ചരിത്ര നേട്ടത്തിലേക്ക് നടന്നു കയറിയത്.ക്ലബ്ബിന്റെ പേരിൽ സ്വന്തമായി ഒരു ട്രോഫി നേടുക എന്ന സ്വപ്നം സിവി.അലി എന്ന മികച്ച സംഘാടകന്റെ മികവിലൂടെയാണ് യാഥാർത്ഥ്യമായത്.ഇക്ബാൽ മാൻ ഓഫ് ദി മാച്ച് ആയും ഫൈസൽ മാൻ ഓഫ് ദി സീരീസ് ആയും തെരെഞ്ഞെടുത്തു.യങ് ലയൺസ് ദുബായ് പടി,രണ്ടാം സ്ഥാനത്തിന് അർഹരായി.ക്യാറിങ്ടൺ അയിലക്കാട്,ഫെയർ പ്ലേ അവാർഡിന് അർഹരായി