09 May 2024 Thursday

ആലംകോട് പഞ്ചായത്ത് സംരംഭക ക്ളബ്ബ് ഡിസംബർ 23ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

ckmnews

ആലംകോട് പഞ്ചായത്ത് സംരംഭക ക്ളബ്ബ് ഡിസംബർ 23ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:ജില്ലയിലെ ആദ്യ സമ്പൂർണ്ണ സംരംഭക പഞ്ചായത്ത് ലക്ഷ്യവുമായി ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴിൽ നടപ്പിലാക്കുന്ന സംരഭക ക്ളബ്ബ് ഡിസംബർ 23ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നടപ്പു സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സംരംഭകർക്ക് സ്വന്തമായി  സംരംഭങ്ങൾ തുടങ്ങുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കാനുദ്ധേശിക്കുന്ന പദ്ധതിയിൽ എങ്ങനെ സംരംഭകനാവാം,ഏതൊക്കെ സംരംഭങ്ങൾ തുടങ്ങാം,തൊഴിൽ സംരംഭങ്ങൾക്കുള്ള സർക്കാർ സഹായങ്ങളും സബ്സിഡികളും എങ്ങിനെ സ്വന്തമാക്കാം തുടങ്ങിയ വിവിധ വിശയങ്ങളിൽ സംരംഭകർക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങളും സൗകര്യങ്ങളും ഗ്രാമപഞ്ചായത്തിന് കീഴിലെ സംരംഭക ക്ളബ്ബിൽ ഒരുക്കും. 23ന് വൈകിയിട്ട് ചങ്ങരംകുളം ആലംകോട് ഗ്രാമപഞ്ചായത്തിന് സമീപത്ത് നടക്കുന്ന സെമിനാറിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീർ,അജിത്ത് മേനോൻ,ശ്രീജിത്ത്,ഷംസുദ്ധീൻ നെല്ലറ തുടങ്ങിയവർ സംരംഭകരോട് സംസാരിക്കും.