09 May 2024 Thursday

അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം സന്തോഷ് ആലംകോട് ഏറ്റ് വാങ്ങി

ckmnews

അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം സന്തോഷ് ആലംകോട് ഏറ്റ് വാങ്ങി


ചങ്ങരംകുളം:ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ പതിനെട്ടാം വാർഷികത്തിന്റെ  ഭാഗമായി നടന്ന ചടങ്ങിൽ അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം സന്തോഷ് ആലംകോട് (സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ)ഏറ്റ് വാങ്ങി.ഡൽഹി ഡിഎംഎ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ആശാന്റെ മഹനീയ സാന്നിധ്യത്തിൽ,Armed Forces Tribunal ചെയർമാൻ- ജസ്റ്റിസ് രാജേന്ദ്ര മേനോൻ അവർഡ് സമ്മാനിച്ചു. ഡലോണ മാനുവൽ (ഡയറക്ടർ മല ബാർ ഗോൾഡ് ) ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ സ്ഥാപകൻ ഡോക്ടർ കെസി കുഞ്ഞിരാമൻ മാരാർ ഉൾപ്പെടെയുള്ളവരുടെ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെപ്രമുഖർ പങ്കെടുത്തു.