09 May 2024 Thursday

കർഷകർക്ക് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

കർഷകർക്ക് സൗജന്യ മണ്ണ്  പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ സൻസദ് ആദർശ്  ഗ്രാമ യോജനയിൽ( SAGY ) ഉൾപ്പെടുത്തിയ പ്രകാരം,പ്രസ്തുത പദ്ധതി

യിലുൾപ്പെടുത്തി കർഷകർക്ക് സൗജന്യ മണ്ണ്  പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മലപ്പുറം മൊബൈൽ  സോയിൽ ടെസ്റ്റിംഗ് ലാബ് അധികൃതർ ടെസ്റ്റ് നടത്തി.വിള അടിസ്ഥാനത്തിൽ വള പ്രയോഗം ഉൾപ്പെടെ അളവ് നിർദ്ദേശിച്ച് കർഷകർക്ക് റിപ്പോർട്ട്  നല്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ

മജീദ് പാടിയോടത്ത് ,സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് ,ജില്ലാപഞ്ചായത്ത്  അംഗം എ.കെ.സുബൈർ ,കൃഷിഓഫീസർ  ലെമിന,ഹർഷിദ ,ആസൂത്രണ സമിതി അംഗം കെ.എം അനന്ത ക്യഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.ലാബ് അസിസ്റ്റന്റ് ഡയറക്ടർ  മോളി ശശികല 

ടെസ്റ്റിന് നേത്യത്വം നല്കി.