09 May 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ്സ് ആഘോഷം തുടങ്ങി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ്സ് ആഘോഷം തുടങ്ങി


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് ആഘോഷം തുടങ്ങി.ഞായറാഴ്ച വൈകീട്ട് പള്ളിക്ക് കീഴിലുള്ള പഴഞ്ഞി ,കുന്നംകുളം , പെരിങ്ങോട് ,പെരുമണ്ണൂർ  ,കൊരട്ടിക്കര , എറണാകുളം ,കോഴിക്കോട് , ചാലിശ്ശേരി അങ്ങാടിയിലെ സെൻ്റ് ജോർജ് , സെൻറ് മേരീസ് , സെൻറ് അത്താനാസിയോസ് എന്നീ  കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ നടത്തി.ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ട് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പാപ്പയുമായി ഇടവക വീടുകളിലെത്തി ക്രിസ്മസ് സന്ദേശവും, കരോൾ ഗാനങ്ങൾ പാടി മധുരവും നൽകി. കരോൾ നെറ്റ് വ്യാഴാഴ്ച സമാപിക്കും.വെള്ളിയാഴ്ച വൈകീട്ട് യാക്കോബായ സുറിയാനി ചാപ്പലിൽ വെച്ച് പത്തിനെന്നോളം കുടുംബ യൂണിറ്റുകളുടെ പുൽക്കൂട് മത്സരം  നടക്കും.വൈകീട്ട് 6.30ന് സന്ധ്യ പ്രാർത്ഥനക്ക് ശേഷം  8.30 ന് തിരുപിറവിയുടെ ശൂശ്രൂഷകളാരംഭിക്കും. തീ ജ്യാല ശൂശ്രുഷ , വിശുദ്ധ കുർബ്ബാന , എന്നിവ ഉണ്ടാകും.ക്രിസ്മസ് കരോൾ  ആഘോഷങ്ങൾക്ക് വികാരി ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി ,മനേജിംഗ് കമ്മറ്റിയംഗങ്ങൾ , കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.