09 May 2024 Thursday

കുറി നടത്തിപ്പുകാരൻ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയതായി പരാതി ചങ്ങരംകുളം പള്ളിക്കര സ്വദേശിക്കെതിരെ പരാതിയുമായി വഞ്ചിക്കപ്പെട്ടവർ രംഗത്ത്

ckmnews

കുറി നടത്തിപ്പുകാരൻ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയതായി പരാതി


ചങ്ങരംകുളം പള്ളിക്കര സ്വദേശിക്കെതിരെ പരാതിയുമായി വഞ്ചിക്കപ്പെട്ടവർ രംഗത്ത്


ചങ്ങരംകുളം:കുറി നടത്തിപ്പുകാരനായ പള്ളിക്കര സ്വദേശി നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ പിരിച്ച് മുങ്ങിയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്.ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ  പള്ളത്ത് സുബ്രമണ്യൻ എന്ന വ്യക്തിക്കെതിരെയാണ് പണം നഷ്ടപ്പെട്ടവർ ചങ്ങരംകുളം പോലീസിന് പരാതി പരാതി നൽകിയത്.50 ഓളം പേരിൽ നിന്ന് ഒരു കോടിയോളം രൂപ കുറി നടത്തിപ്പിന്റെ പേരിൽ ഇയാൾ കൈക്കലാക്കിയെന്നും ചെറുതും വലുതുമായ കച്ചവടക്കാരും നിർദ്ധരരായ കുടുംബങ്ങളും വരെ കുറിയിൽ ചേർന്നിരുന്നെന്നും ചെറിയ കുറി നടത്തി ജനങ്ങളെ വിശ്വാസത്തിലെടുപ്പിച്ചാണ് വലിയ രീതിയിൽ ആളുകളെ കുറിയിൽ ചേർത്തതെന്നും നാട്ടുകാരാണ് ഏറെയും ചതിയിൽ പെട്ടിരിക്കുന്നതെന്നും പണം നഷ്ടപ്പെട്ടവർ ചങ്ങരംകുളത്ത് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ ആരോപിച്ചു.വിനോദ് സി,വഹാബ് കെസി,മുരളീധരൻ പികെ,ബിനീഷ കെപി,ഉണ്ണികൃഷ്ണൻ പിവി,മുഹമ്മദ് പിവി,ദാമോദരൻ,മൊയ്തു എംകെ,പരീച്ചി എ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു